ബംഗളൂരു: സദസ്സില്‍ നിന്ന് ഉയര്‍ന്ന രാഷ്ട്രീയ എതിരാളിയുടെ മുദ്രാവാക്യം വിളികളെ തന്റേതായ ശൈലിയില്‍ നിമിഷനേരം കൊണ്ട് അനുകൂലമാക്കി മാറ്റി കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബംഗളൂരു വിധാന്‍സൗധയ്ക്ക് മുന്നില്‍ സംഘടിപ്പിച്ച ഫ്രീഡം ഹബ്ബ പരിപാടിയിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
ശിവകുമാര്‍ വേദിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് ജനക്കൂട്ടത്തില്‍ നിന്ന് പെട്ടെന്ന് ചിലര്‍ 'മോദി, മോദി' എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഒട്ടും പതറാതെയും സമചിത്തത കൈവിടാതെയും ഇതിനെ നേരിട്ട ശിവകുമാര്‍, 'പ്രധാനമന്ത്രി മോദി പോലും ഡികെ, ഡികെ എന്നാണ് പറയുന്നത്' എന്ന് തമാശ രൂപേണ മറുപടി നല്‍കി. ശിവകുമാറിന്റെ ഈ ക്വിക്ക് റെസ്പോണ്‍സ് കേട്ടതോടെ നിമിഷനേരം കൊണ്ട് അന്തരീക്ഷം മാറുകയും, ജനക്കൂട്ടം ഒന്നടങ്കം 'ഡികെ, ഡികെ' എന്ന് ആര്‍ത്തുവിളിക്കാന്‍ തുടങ്ങുകയുമായിരുന്നു.
മുമ്പും സമാനമായ സാഹചര്യങ്ങളെ അങ്ങേയറ്റം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കൈകാര്യം ചെയ്ത പാരമ്പര്യമുണ്ട് അദ്ദേഹത്തിന്. കഴിഞ്ഞ വര്‍ഷം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പങ്കെടുത്ത ഒരു ചടങ്ങിലും സമാനമായ വിളികള്‍ ഉയര്‍ന്നപ്പോള്‍, ജനങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളോട് കാണിക്കുന്ന ഇഷ്ടമാണിതെന്നും ഇതില്‍ തെറ്റില്ലെന്നും പറഞ്ഞ് ശിവകുമാര്‍ വിഷയത്തെ ലളിതമായി ലഘൂകരിച്ചിരുന്നു. രാഷ്ട്രീയ പ്രതിസന്ധികളെയും ഇത്തരം സന്ദര്‍ഭങ്ങളെയും തനതായ തന്ത്രങ്ങള്‍ കൊണ്ട് നേരിടുന്ന ശിവകുമാറിന്റെ പുതിയ രീതി ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
