മരണത്തിലും ഒരുമിച്ച്; മണിക്കൂറുകളുടെ ഇടവേളയിൽ ഭാര്യയും ഭർത്താവും മരിച്ചു

OCTOBER 17, 2026, 12:43 AM

നെടുമ്പാശ്ശേരി: അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും അന്തരിച്ചു. നായത്തോട് തേതാനത്ത് വീട്ടിൽ ടി.വി. ഡാനിയേൽ (95), ഭാര്യ മറിയാമ്മ (87) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു മറിയാമ്മയുടെ അന്ത്യം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് അങ്കമാലി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ മറിയാമ്മയുടെ സംസ്കാര ശുശ്രൂഷകൾ നടക്കുന്നതിനിടെയാണ് വീട്ടിൽ കിടപ്പിലായിരുന്ന ഡാനിയേലും മരിച്ചത്. അവശനിലയിലായിരുന്നു അദ്ദേഹം.

ഡാനിയേലിന്റെ സംസ്കാരം ശനിയാഴ്ച രാവിലെ അങ്കമാലി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. മറിയാമ്മ കിഴക്കമ്പലം മേയ്ക്കാംകുന്നിൽ കുടുംബാംഗമാണ്.

vachakam
vachakam
vachakam

മക്കൾ: ടി.ഡി. വില്യംസ് (റിട്ട. അപ്പോളോ ടയേഴ്സ്), ടി.ഡി. തോമസ് (കെഎസ്ആർടിസി), ഡെയ്സി വർഗീസ്. മരുമക്കൾ: ജോളി, ബിജി, പരേതനായ കെ.പി. വർഗീസ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam