നെടുമ്പാശ്ശേരി അപകടക്കേസ്: സുഹൈൽ മുൻപും മിനി കൂപ്പർ ഇടിച്ച് അപകടമുണ്ടാക്കിയെന്ന് വിവരം

OCTOBER 17, 2026, 1:02 AM

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവ് മുൻപും മിനി കൂപ്പർ കാർ മതിലിലേക്ക് ഇടിച്ചുകയറ്റി അപകടമുണ്ടാക്കിയതായി വിവരം. അന്നും സുഹൈലിനൊപ്പം സുഹൃത്തുക്കളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിന് പിന്നാലെ കാറിന്റെ ചിത്രം സുഹൈൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

പഴയ സംഭവത്തിൽ ആലപ്പുഴയിലെ രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് കേസ് ഒത്തുതീർപ്പാക്കിയെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ലെന്നാണ് വിവരം. സുഹൈൽ നേരത്തെയും അപകടങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനിടെയാണ് ഈ വിവരം അന്വേഷണസംഘത്തിന് ലഭിച്ചത്.

നെടുമ്പാശ്ശേരി–അത്താണി റോഡിൽ സുഹൈൽ ഓടിച്ച മിനി കൂപ്പർ അമിതവേഗത്തിൽ സ്കൂട്ടറിന് പിന്നിലിടിച്ചാണ് നിലവിലെ അപകടമുണ്ടായത്. മംഗലാപുരം സ്വദേശി ഇയാസ്, പാലക്കാട് സ്വദേശിനി ഗോപിക, വയനാട് സ്വദേശിനി ദേവിക എന്നിവരാണ് മരിച്ചത്.

vachakam
vachakam
vachakam

കൊച്ചിയിലെ പുരാവസ്തു വിൽപ്പനശാലയിലെ ജീവനക്കാരായ ഇവർ വിമാനത്താവള പരിസരം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഇഹ ഡിസൈൻസ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമയുടെ മകനാണ് സുഹൈൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam