കോട്ടയം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് റെയിൽവേ സ്റ്റേഷനുകളിലെ സൗകര്യങ്ങൾ വിലയിരുത്താൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്താൻ സാധ്യതയുള്ളതിനാൽ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കണമെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ നിർദേശപ്രകാരമാണ് സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു.
തീർത്ഥാടന സീസണിനായി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ റെയിൽവേ നേരത്തേ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ശബരിമല സീസണിൽ കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കുന്നതും പരിഗണനയിലുണ്ട്. ചെങ്ങന്നൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലേക്ക് തീർത്ഥാടകരെ എത്തിക്കാൻ അനുയോജ്യമായ റെയിൽപാതകൾ വികസിപ്പിക്കുമെന്നും അങ്കമാലി–ശബരി റെയിൽപാത സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് വരരുതെന്ന് ആഗ്രഹിക്കുന്നവർ ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
