സ്വർണവിലയിൽ നേരിയ വർധന; പവന് 160 രൂപ കൂടി

OCTOBER 16, 2026, 11:47 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങൾക്കുശേഷം സ്വർണവിലയിൽ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,535 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,08,280 രൂപയാണ് നിലവിലെ വില.

കഴിഞ്ഞ ദിവസം വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് നേരിയ വർധന രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങൾ കേരളത്തിലെ സ്വർണവിലയെയും സ്വാധീനിക്കാറുണ്ട്.

അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 230 രൂപയും 10 ഗ്രാമിന് 2,300 രൂപയുമാണ് നിലവിലെ വില.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam