കിഫ്ബിയിലെ നീക്കിയിരിപ്പിൽ തർക്കം; 30,000 കോടിയെന്ന പരാമർശം തിരുത്തി തോമസ് ഐസക്

OCTOBER 16, 2026, 11:27 PM

തിരുവനന്തപുരം: കിഫ്ബിയുടെ കൈവശമുള്ള പണത്തെക്കുറിച്ചുള്ള പരാമർശം തിരുത്തി മുൻ ധനമന്ത്രി തോമസ് ഐസക്. മുപ്പതിനായിരം കോടിയോളം രൂപ ബാക്കിയുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റിലെ വാചകം പതിനായിരം കോടിയിലധികം രൂപ എന്നാക്കി മാറ്റി. കിഫ്ബിയുടെ ഓഡിറ്റ് റിപ്പോർട്ട് ഉദ്ധരിച്ച് മുഖ്യമന്ത്രി മറുപടി നൽകിയതിന് പിന്നാലെയാണ് തിരുത്തൽ.

കിഫ്ബിയുടെ സമഗ്ര അവലോകനത്തിനായി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയായിരുന്നു ഐസക്കിന്റെ ആദ്യ പ്രതികരണം. കിഫ്ബിയുടെ കൈവശം പണമായും നിക്ഷേപമായും 30,000 കോടി രൂപയുണ്ടെന്നും ഈ തുകയിലാണ് സർക്കാരിന്റെ കണ്ണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാൽ, ഐസക്കിന്റെ വാദത്തെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി. കിഫ്ബിയുടെ വെബ്സൈറ്റിൽ ലഭ്യമായ ഓഡിറ്റ് രേഖകൾ പ്രകാരം 2026 മാർച്ച് 31-ലെ ആകെ നീക്കിയിരിപ്പ് 10,633 കോടി രൂപയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

vachakam
vachakam
vachakam

ഈ തുകയിൽ 4,128 കോടി രൂപ സർക്കാരിന്റെ ട്രഷറി കോർപ്പസ് ഫണ്ടാണ്. ഇത് കുറച്ചാൽ കിഫ്ബിയുടെ ആകെ നിക്ഷേപം 6,521 കോടി രൂപ മാത്രമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ കിഫ്ബിയുടെ കൈവശം ഇത്രയും തുകയാണുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കിഫ്ബിയുടെ കടബാധ്യത ഏകദേശം 32,000 കോടി രൂപയാണ്. അങ്ങനെയെങ്കിൽ, തോമസ് ഐസക് പറഞ്ഞ 30,000 കോടി രൂപ 2026 മാർച്ച് 31 ആയപ്പോഴേക്കും എങ്ങനെയാണ് 6,521 കോടി രൂപയായി കുറഞ്ഞതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

കിഫ്ബിയുടെ മുൻ ചെയർമാനും അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും ഈ ചോദ്യത്തിന് മറുപടി നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam