മലപ്പുറം: അർധരാത്രിയിൽ പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെയും കുട്ടികളെയും രക്ഷപ്പെടുത്തി പെരിന്തൽമണ്ണ പൊലീസ്. പട്രോളിങ്ങിനിടെ പാലത്തിന് മുകളിൽ യുവതിയും കുട്ടികളും നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട പെരിന്തൽമണ്ണ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇടപെട്ട് യുവതിയെ പിന്തിരിപ്പിക്കുകയായിരുന്നു.
ഭർത്താവുമായി അകന്നു കഴിയുന്നതിന്റെ മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. പാലത്തിൽനിന്ന് പുഴയിലേക്ക് ചാടാൻ ഒരുങ്ങിയ യുവതിയെ പൊലീസ് സംസാരിച്ച് പിന്തിരിപ്പിച്ചു.
തുടർന്ന് യുവതിയെ ആശ്വസിപ്പിച്ച് വാടക ക്വാർട്ടേഴ്സിൽ തിരികെയെത്തിച്ച ശേഷമാണ് പൊലീസ് സംഘം മടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
