‘സർക്കാരിന്റെ ഇരട്ടനീതി’; രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ കേസെടുത്തതിനെ ചോദ്യം ചെയ്ത് ആർ. ശ്രീലേഖ

OCTOBER 17, 2026, 12:01 AM

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കേസെടുത്തതിനെ വിമർശിച്ച് ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം മാനനഷ്ടക്കേസിന്റെ പരിധിയിൽ വരുമ്പോൾ രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള പരാമർശത്തിൽ കലാപാഹ്വാനക്കേസ് എടുക്കുന്നത് സർക്കാരിന്റെ ഇരട്ടനീതിയാണെന്ന് ശ്രീലേഖ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചാൽ പൊലീസിന് നേരിട്ട് കേസെടുക്കാനാകാത്ത മാനനഷ്ടക്കേസാണെന്നും രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞെന്ന പരാതിയിൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാനക്കേസ് എടുക്കുകയാണെന്നുമായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

പുനലൂരിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിക്കവെയാണ് രാഹുൽ ഗാന്ധിക്കെതിരെ ശ്രീലേഖ വിവാദ പരാമർശം നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെന്നാലുണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു പരാമർശം.

vachakam
vachakam
vachakam

ഇതിനെതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പൊലീസാണ് ശ്രീലേഖയ്ക്കെതിരെ കേസെടുത്തത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് നടപടി.

കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വകുപ്പാണിതെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റവുമാണിത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam