യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!  ജനശതാബ്ദിയും ഇൻ്റർസിറ്റിയും അടക്കം ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

SEPTEMBER 14, 2026, 9:50 AM

പാലക്കാട്: പാലക്കാട് ഡിവിഷന് കീഴിൽ റെയിൽവേ ട്രാക്കിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ ജനശതാബ്ദിയും ഇന്റർസിറ്റിയും അടക്കമുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ചില ട്രെയിനുകളുടെ സമയം പുനഃക്രമീകിരിക്കുകയും ചെയ്തിട്ടുണ്ട്.സെപ്റ്റംബർ 17, 30 തീയതികളിലാണ് നിയന്ത്രണം. 

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

  1. 16307, ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസ്: സെപ്റ്റംബർ 17-ന് കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും. കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.
  2. 12082, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ്: സെപ്റ്റംബർ 17-ന് എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. എലത്തൂരിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി.
  3. 16608, കോയമ്പത്തൂർ-കണ്ണൂർ എക്‌സ്പ്രസ്: സെപ്റ്റംബർ 30-ന് കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും. കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.
  4. 16307, ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസ്: സെപ്റ്റംബർ 30-ന് എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. എലത്തൂരിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി.
  5. 12082, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ്: സെപ്റ്റംബർ 30-ന് കോഴിക്കോട്ട് സർവീസ് അവസാനിപ്പിക്കും. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി.

സമയം പുനഃക്രമീകരിച്ച ട്രെയിൻ

vachakam
vachakam
vachakam

07098- മംഗളൂരു സെൻട്രൽ-ഹൈദരാബാദ് സ്‌പെഷ്യൽ എക്‌സ്പ്രസ്: സെപ്റ്റംബർ 17-ന് മംഗളൂരുവിൽനിന്ന് രാത്രി 20.30-ന് പുറപ്പെടേണ്ട ട്രെയിൻ അന്ന് രാത്രി 21.00-ന് മാത്രമേ പുറപ്പെടൂ, 30 മിനിറ്റ് വൈകും.

വഴിയിൽ പിടിച്ചിടുന്ന ട്രെയിനുകൾ

16630, മംഗളൂരു സെൻട്രൽ-തിരുവനന്തപുരം മലബാർ എക്‌സ്പ്രസ്: സെപ്റ്റംബർ 17-ന് യാത്രയ്ക്കിടയിൽ 60 മിനിറ്റ് പിടിച്ചിടും. 12431, തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്: സെപ്റ്റംബർ 17-ന് യാത്രയ്ക്കിടയിൽ 40 മിനിറ്റ് പിടിച്ചിടും

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam