പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനംനടത്തി ഋഷഭും ഭാര്യ പ്രഗതിയും

SEPTEMBER 14, 2026, 10:39 PM

തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്ത കന്നഡ സിനിമാ താരം ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും. ക്ഷേത്രത്തിന് മുൻപിൽ നിന്ന് എടുത്ത ചിത്രം പ്രഗതി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചു.

ക്ഷേത്ര ദർശനം പൂർത്തിയാക്കിയ ശേഷം ഇരുവരും സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥിനെ നേരിൽ കണ്ടു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

'കാന്താര' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച ഋഷഭ് ഷെട്ടിയെയും ഭാര്യ പ്രഗതിയെയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് വെച്ച് കാണാൻ സാധിച്ചത് ഏറെ സന്തോഷമുള്ള അനുഭവമായിരുന്നുവെന്ന് മന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു. 

vachakam
vachakam
vachakam

നേരത്തെ, മലയാള താരം ജയസൂര്യക്കൊപ്പം മൂകാംബിക ക്ഷേത്രത്തിൽ ഋഷഭ് ഷെട്ടി ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇതിനുപുറമേ പ്രഗതി ഷെട്ടി കുടുംബസമേതം അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam