മാത്യു കുഴൽനാടൻ എം.എൽ.എ.യുടെ വീട്ടിൽ മോഷണം;  കേബിളുകളും ബോർഡും കവർന്നു

SEPTEMBER 14, 2026, 10:19 PM

പോത്താനിക്കാട്: മാത്യു കുഴൽനാടൻ എം.എൽ.എ.യുടെ പണിപൂർത്തിയായി വരുന്ന വീട്ടിൽ മോഷണം. പൈങ്ങോട്ടൂർ ആയങ്കരയിലുള്ള വീട്ടിൽ ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടുകാരോ തൊഴിലാളികളോ അവിടെ ഉണ്ടായിരുന്നില്ല. മതിൽ ചാടിക്കടന്ന് വീടിനുള്ളിൽ കയറിയ മോഷ്ടാവ്, നിർമാണ ആവശ്യങ്ങൾക്കായി വെച്ചിരുന്ന വൈദ്യുതി കേബിളുകൾ മുറിച്ചുകടത്തുകയും വൈദ്യുതി പാനൽ ബോർഡ് അറുത്തെടുക്കുകയുമായിരുന്നു.

സംഭവത്തിൽ ഏകദേശം 50,000 രൂപയുടെ നഷ്ടമുണ്ടായതായി ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ. അറിയിച്ചു. എം.എൽ.എ. പോത്താനിക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കല്ലൂർക്കാട് പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. വിരലടയാള വിദഗ്ധരും ശാസ്ത്രീയ അന്വേഷണ സംഘവും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മോഷ്ടിച്ച സാധനങ്ങൾ വിൽക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് കേന്ദ്രീകരിച്ച് അന്വേഷിക്കുന്നുണ്ട്.

അതേസമയം, മേഖലയിലെ പല്ലാരിമംഗലം ശിവക്ഷേത്രത്തിലും ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ മോഷണം നടന്നു. ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന വിളക്കുകളും നിവേദ്യ പാത്രങ്ങളുമാണ് മോഷണം പോയത്. മോഷ്ടാവിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പോത്താനിക്കാട് പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam