കലൂർ സ്റ്റേഡിയം ഭൂമി കൊച്ചി സെന്റ് ആൽബർട്ട് കോളേജിന് പതിച്ചു നൽകാനുള്ള സർക്കാർ ഉത്തരവിനെതിരെ വിജിലൻസിന് പരാതി

SEPTEMBER 15, 2026, 12:34 AM

കൊച്ചി: കലൂർ സ്റ്റേഡിയം ഭൂമി കൊച്ചി സെന്റ് ആൽബർട്ട് കോളേജിന് പതിച്ചു നൽകാനുള്ള സർക്കാർ ഉത്തരവിനെതിരെ വിജിലൻസിന് പരാതി.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് വെറും 20 മിനിറ്റ് മുമ്പാണ് മുൻ സർക്കാർ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 

കേസിൽ മുൻ മന്ത്രിമാരായ പി രാജീവ്, കെ രാജൻ, ആർ ബിന്ദു എന്നിവർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്.ഇവർക്ക് പുറമെ ടി.ജെ. വിനോദ് എംഎൽഎ, മുൻ റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യം, എറണാകുളം കളക്ടർ എന്നിവർക്കെതിരെയും വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്.

ജിസിഡിഎ ഭൂമി സർക്കാരിന് പതിച്ചു നൽകാൻ ആകില്ലെന്ന കോടതിവിധി നിലനിൽക്കെ, അത് ലംഘിച്ചുകൊണ്ടാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ, ജിസിഡിഎ ചെയർമാനും എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിലില്ലാത്ത സാഹചര്യത്തിൽ എറണാകുളം കളക്ടർ ഏകപക്ഷീയമായി ഭൂമി പതിച്ചു നൽകാനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam