കോഴിക്കോട്: സംസ്ഥാനം കടുത്ത വൈദ്യുത പ്രതിസന്ധിയിലാണ്, ഈ സാഹചര്യത്തിൽ എന്തുവില കൊടുത്തും വൈദ്യുതി പ്രതിസന്ധിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ എൻടിപിസിയിൽ നിന്ന് 30 രൂപക്ക് വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇപ്പോൾ വ്യക്തമാക്കുന്നത്.
30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങിയാൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്നത് എല്ലാവർക്കും അറിയാമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിന് മന്ത്രിസഭയുടെ അനുമതിയും വേണം.
എല്ലാ വഴികളും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. പവർകട്ട് എന്നുവരെ തുടരും എന്നത് ഇപ്പോൾ പറയാൻ സാധിക്കില്ല. എത്രയും വേഗത്തിൽ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
