മുട്ടിൽ മരംമുറി വഞ്ചനാക്കേസ്; വിചാരണ നടപടികൾ തടയണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി

SEPTEMBER 15, 2026, 1:32 AM

കൊച്ചി: മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ വിചാരണ നടപടികൾ തടയണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് തള്ളിയത്. 

വയനാട് മുട്ടിൽ നിന്ന് മുറിച്ചുകടത്തിയ ഈട്ട തടികൾക്ക് നിയമപരമായ രേഖകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 1.40 കോടി രൂപ തട്ടിയെടുത്തു എന്നതാണ് കേസ്. കേസ് നിലവിൽ കൽപ്പറ്റ കോടതിയുടെ പരിഗണനയിലുള്ളതിനാൽ ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾ റദ്ദാക്കണമെന്നായിരുന്നു അഗസ്റ്റിൻ സഹോദരന്മാരുടെ ആവശ്യം. 

എന്നാൽ, ഈ വാദം തള്ളിയ കോടതി വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിക്കുകയായിരുന്നു.  കൃത്യമായ രേഖകളില്ലാതെ തനിക്ക് മരം വിറ്റെന്ന് കാണിച്ച് എറണാകുളം സ്വദേശിയായ വ്യവസായി നൽകിയ പരാതിയിലാണ് അമ്പലമേട് പൊലീസ് അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ കേസെടുത്തത്.കേസിൽ റോജി അഗസ്റ്റിനാണ് ഒന്നാം പ്രതി, ആന്റോ അഗസ്റ്റിൻ രണ്ടാം പ്രതിയുമാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam