ബിജെപി നേതാവിനെ ആരോഗ്യവകുപ്പിൽ നിയമിച്ച നടപടിയിൽ ഇടപെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ

OCTOBER 7, 2026, 1:27 AM

തിരുവനന്തപുരം: ബിജെപി നേതാവിനെ ആരോഗ്യവകുപ്പിൽ നിയമിച്ച നടപടിയിൽ ഇടപെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ. ബിജെപി നേതാവ് രതീഷ് ആർ നായരെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. രതീഷിന്റെ ബിജെപി ബന്ധം വിവാദമായതോടെയാണ് മന്ത്രിയുടെ ഇടപെടൽ.

ആരോഗ്യവകുപ്പിന് കീഴിലുള്ള സിമെറ്റിൽ സീനിയർ സൂപ്രണ്ട് ആയിരുന്നു രതീഷ് ആർ നായർ. എൻജിഒ സംഘിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു ഇദ്ദേഹം. 

സർക്കാർ സർവീസിൽ നിന്ന് വിരമിച്ച രതീഷ്, നിലവിൽ ബിജെപി പെൻഷണേഴ്‌സ് സെല്ലിന്റെ കൺവീനറാണ്.  ഇക്കഴിഞ്ഞ സെപ്റ്റംബർ പതിനഞ്ചാം തീയതിയായിരുന്നു കോന്നിയിലെ സി-മെറ്റ് കോളേജ് ഓഫ് നഴ്‌സിങിൽ രതീഷിന് നിയമനം നൽകിയത്. 

vachakam
vachakam
vachakam

നിലവിൽ കരാർ അടിസ്ഥാനത്തിലാണ് രതീഷിന് നിയമനം നൽകിയിരിക്കുന്നത്. സർക്കാരിന് താത്പര്യമുണ്ടെങ്കിൽ കരാർ നീട്ടി നൽകാം. 31,480 രൂപയാണ് രതീഷിന് ശമ്പളമായി ലഭിക്കും എന്നതായിരുന്നു വ്യവസ്ഥ.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam