സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നിർണായക തീരുമാനങ്ങളായെന്ന് മുഖ്യമന്ത്രി

OCTOBER 7, 2026, 2:42 AM

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ.   

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുമായി നടത്തിയ ചർച്ചയിലാണ് നിർണായക തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദില്ലിയിൽ നടന്ന ചർച്ചയിൽ പുനരുപയോഗ ഊർജ സംഭരണം, അധിക വൈദ്യുതി ലഭ്യത, സാങ്കേതിക സഹകരണം എന്നിവയുൾപ്പെടെയുള്ള സുപ്രധാന മേഖലകളിൽ സമഗ്രമായ ധാരണയിലെത്തി.

വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുമായി നടത്തിയ ചർച്ചയിലാണ് നിർണായക നടപടികളെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ അറിയിച്ചു.  

vachakam
vachakam
vachakam

കായംകുളത്ത് 2000 MWh ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കും. KSEB, NTPC, NTPC Green Energy Limited (NGEL) എന്നിവർ ചേർന്ന് പദ്ധതി നടപ്പാക്കുന്നതിനായി ധാരണാപത്രം ഒപ്പുവയ്ക്കാനാണ് നീക്കം. 160 MWh BESS പദ്ധതികൾ 2027 മാർച്ചോടെ നടപ്പിലാക്കും. പോത്തൻകോട്, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിൽ 80 MWh വീതമുള്ള BESS പദ്ധതികൾ കമ്മീഷൻ ചെയ്യാനും ധാരണയായിട്ടുണ്ട്. 2027 മാർച്ചോടെയാണ് ഇത് യാഥാർത്ഥ്യമാകുക എന്നീ വിവരങ്ങളാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam