തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ യുവതി ഭർതൃഗൃഹത്തിൽ വച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു.
തളിപ്പറമ്പ് പടപ്പേങ്ങാട് സ്വദേശി പി. പ്രവീണ മോഹൻ (31) ആണ് മരിച്ചത്. ഭർത്താവിന്റെ വീട്ടിലാണ് പ്രവീണ രണ്ടു മക്കൾക്കൊപ്പം കഴിഞ്ഞിരുന്നത്. കേബിൾ ഓപറേറ്ററായ രാജേഷാണ് പ്രവീണയുടെ ഭർത്താവ്. വീട്ടിൽനിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.
70 ശതമാനത്തിലേറെ പൊള്ളലേറ്റ പ്രവീണയെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
പഴയക്കൽ പി. മോഹന്റെയും രമയുടെയും മകളാണ് പ്രവീണ. എട്ടും നാലും വയസ്സുള്ള രണ്ട് മക്കളുണ്ട്. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
