ഇഎൻ സുരേഷ് ബാബുവിനെ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയ നടപടി; സിപിഎമ്മിന്റെ വിഷയങ്ങളിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ചിന്ത ജെറോം

OCTOBER 7, 2026, 9:04 AM

കൊല്ലം: ഇഎൻ സുരേഷ് ബാബുവിനെ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയ നടപടിയിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം.സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ എപ്പോഴും ശക്തമായ നിലപാട് തന്നെയാണ് ഡിവൈഎഫ്ഐ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കിയ ഇവർ ഇരയാക്കപ്പെട്ട സ്ത്രീകൾക്കൊപ്പം ഡിവൈഎഫ്ഐ നിൽക്കുമെന്നും പ്രതികരിച്ചു.

കൊല്ലത്തെ സ്ത്രീധന പീഡന പരാതിയിലും ചിന്ത ജെറോം പ്രതികരിച്ചിരുന്നു.പെൺകുട്ടി നേരിട്ടത് വിശ്വസിക്കാൻ കഴിയാത്ത രീതിയിലുള്ള മർദ്ദനമാണെന്നും ശക്തമായ നിയമ നടപടി വിഷയത്തിൽ ഉണ്ടാവണമെന്നും ചിന്ത ജെറോം പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ പെൺകുട്ടിക്ക് നേരെയുള്ള അധിക്ഷേപത്തിന് പ്രത്യേക എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ചിന്ത ജെറോം വ്യക്തമാക്കി.

അതിനിടെ, കാസർകോട് സംഭവിച്ചത് സർവകലാശാലകളെ ആർഎസ്എസിന്റെ ശാഖയായി മാറ്റിയ സമീപനമാണെന്നും ചിന്ത ജെറോം പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെ അനുസരിക്കുന്ന വിദ്യാർത്ഥികൾക്ക് എങ്ങനെയാണ് ജെ നന്ദകുമാറിന്റെ പ്രസംഗം ഇരുന്ന് കേൾക്കാൻ കഴിയുക. ഇന്ത്യൻ ഭരണഘടനയെ നെഞ്ചോട് ചേർക്കുന്ന വിദ്യാർത്ഥികൾ പുറത്ത് നിന്ന് പ്രതിഷേധിക്കും. കേരളത്തിലെ യുഡിഎഫ് സർക്കാരിന് ആർഎസ്എസിനോട് വലിയ പ്രീണനമാണുള്ളതെന്നും ചിന്ത ജെറോം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam