തിരുവോണം ബമ്പറിൽ അവകാശവാദവുമായി തമിഴ്നാട് സ്വദേശി 

OCTOBER 7, 2026, 8:24 AM

തിരുവനന്തപുരം: ഓണം ബമ്പർ 30 കോടി അടിച്ച ഭാഗ്യശാലി ടിക്കറ്റ് നൽകി പണം കൈപ്പറ്റിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ തിരുവോണം ബമ്പറിന്റെ യഥാർത്ഥ ഭാ​ഗ്യശാലി താനാണെന്ന് അവകാശപ്പെട്ട് തമിഴ്നാട് സ്വദേശി രം​ഗത്ത്.

പാലക്കാട് എസ്പി ഓഫീസിലാണ് സാദിഖ് എന്നയാൾ എത്തിയത്. യഥാർത്ഥ ടിക്കറ്റ് നഷ്ടപ്പെട്ടുപോയെന്നും മൊബൈൽ ഫോണിൽ ഫോട്ടോ ഉണ്ടെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്.  പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് എടുത്തെന്നും താനാണ് ശരിക്കുള്ള ഭാഗ്യശാലി എന്നുമാണ് ഇയാളുടെ അവകാശവാദം.

അതേസമയം ലോട്ടറി വകുപ്പിലെത്തി പണം കൈപ്പറ്റിയ ഭാഗ്യശാലി അജ്ഞാതനായി തുടരുകയാണ്. ഭാഗ്യശാലി പേര് വെളിപ്പെടുത്താത്തതിനാൽ ലോട്ടറി വകുപ്പിനും പേര് വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്നാണ് വിവരം.

vachakam
vachakam
vachakam

കണ്ണൂരിലെ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ടിഎൽ 360615 എന്ന ടിക്കറ്റിനായിരുന്നു ഇത്തവണത്തെ ഓണം ബമ്പർ അടിച്ചത്.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam