ധീരജ് വധക്കേസ്; മൂന്നാം പ്രതി ടോണി തേക്കിലക്കാടൻ്റെ ജാമ്യം റദ്ദാക്കി കോടതി

OCTOBER 7, 2026, 8:25 AM

ഇടുക്കി: ഇടുക്കി എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി ടോണി തേക്കിലക്കാടൻ്റെ ജാമ്യം റദ്ദാക്കി.മുട്ടം അഡീഷണൽ സെഷൻസ് കോടതിയുടെതാണ് നടപടി.

ആദ്യദിനം ഒന്നാം സാക്ഷി അഭിജിത്തിൻ്റെ വിസ്താരം പൂർത്തിയായി. ആരോഗ്യ കാരണങ്ങൾ കാണിച്ച് ഒന്നാം പ്രതി നിഖിൽ പൈലി ഹാജരായിരുന്നില്ല. മൂന്നാം പ്രതി ടോണി ഹാജകാരാതിരുന്നതിൻ്റെ കാരണം ബോധ്യപ്പെടുത്താൻ അഭിഭാഷകന് സാധിച്ചതുമില്ല. ഇതോടെ ടോണിയുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി മജിസ്ട്രേറ്റ് നിർദേശം നൽകി. 

2022 ജനുവരി 1നാണ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെടുന്നത്.കൊലപാതകം നടന്ന് നാലര വർഷങ്ങൾക്ക് ശേഷമാണ് വിചാരണ നടപടികൾ തുടങ്ങിയത്.യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകരായ നിഖിൽ പൈലി, ജെറിൻ ജോജോ, ടോണി തേക്കിലക്കാടൻ, നിധിൻ ലൂക്കോസ്, ജിതിൻ ഉപ്പുമാക്കൽ, സോയിമോൻ സണ്ണി, ജസിൻ ജോയ്, അലൻ ബേബി എന്നിവരാണ് കേസിലെ പ്രതികൾ.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam