രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

OCTOBER 7, 2026, 8:16 AM

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്. 

പ്രതിപക്ഷ എംപിമാരുമായെത്തിയ വാഹനം ജന്തർ മന്തറിലേക്ക് കടന്നപ്പോൾ തന്നെ പൊലീസ് പ്രതിരോധം തീർത്തിരുന്നു. തുടർന്ന് പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇതാണ് വൻ സംഘർഷത്തിന് വഴിവെച്ചത്.

 ബലംപ്രയോ​ഗിച്ചു കൊണ്ടാണ് ഇരുവരേയും വാഹനത്തിൽ കയറ്റിയത്. പ്രവർത്തകർ തടഞ്ഞെങ്കിലും പൊലീസ് ബലംപ്രയോ​ഗിച്ച് നീക്കുകയായിരുന്നു. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ​ഗാന്ധിയേയും പൊലീസ് നീക്കുകയായിരുന്നു. നിലവിൽ ഇരുവരേയും കസ്റ്റിഡിയിലെടുത്ത ബസ്സിനു മുകളിൽ പ്രവർത്തകർ കയറി നിൽക്കുകയാണ്. നേതാക്കളെ അറസ്റ്റ് ചെയ്തു കൊണ്ടുപോവാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രവർത്തകർ.  

vachakam
vachakam
vachakam

  കേരള മുഖ്യമന്ത്രി വിഡി സതീശനും സമരത്തിൽ പങ്കെടുക്കാൻ ദില്ലിയിലെത്തിയിട്ടുണ്ട്. തുടർച്ചയായി നാലാംദിവസമാണ് ദില്ലിയിൽ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നത്. മിന്നൽ സമരങ്ങളിലൂടെ പൊലീസിൻറെ കണക്കുകൂട്ടൽ തെറ്റിച്ചായിരുന്നു പ്രതിപക്ഷ നീക്കം.  

ഗ്യാനേഷ് കുമാർ ജനാധിപത്യത്തെ അട്ടിമറിച്ചെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഗ്യാനേഷ് കുമാർ രാജിവയ്ക്കുംവരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും വ്യക്തമാക്കിയ രാഹുൽ, ഗ്യാനേഷ് കുമാർ രാജ്യദ്യോഹിയെന്ന് വിമർശിച്ചു.   ഇന്ന് ഉച്ചയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ക്ഷണപ്രകാരമാണ് ജനപഥിലെ സാഗർ രത്‌ന റെസ്റ്റോറന്റിൽ പ്രതിപക്ഷ എംപിമാർ ഒത്തുകൂടിയിരുന്നത്. 'വോട്ട് ചോരി' എന്ന ആരോപണം ജനങ്ങളിലേക്ക് എത്തിക്കാനും തുടർ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകാനുമായിരുന്നു യോഗം. ഇതിന് പിന്നാലെയാണ് മൂന്ന് ബസുകളിലായി പ്രതിപക്ഷ എം പിമാർ പ്രതിഷേധത്തിനായി ജന്തർ മന്തറിലേയ്ക്ക് എത്തിച്ചേർന്ന്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam