ഹവാല ഇടപാട് ആരോപണം; മുൻ മന്ത്രി മുഹമ്മദ് റിയാസിന്‍റെ സുഹൃത്ത് ഹസൻ വാരിസിൻ്റെ മൊഴി രേഖപ്പെടുത്തി

OCTOBER 7, 2026, 6:46 AM

കോഴിക്കോട്: ഹവാല ഇടപാട് ആരോപണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി മുഹമ്മദ് റിയാസിന്‍റെ സുഹൃത്തായ ഹസൻ വാരിസിൻ്റെ മൊഴി രേഖപ്പെടുത്തി എസ്ഐടി സംഘം.കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ചാണ് മൊഴിയെടുത്തത്. 

പുലർച്ചെ ജിമ്മിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയാണ് ഇഡി മൊഴി രേഖപ്പെടുത്തിയത്.ഭീഷണിപ്പെടുത്തി ചില രേഖകളിൽ ഒപ്പിടീച്ചു. ഈ മൊഴികൾ പിൻവലിച്ചു താൻ ഇഡിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും വാരിസ് വ്യക്തമാക്കി.

എസ്പി വിക്രമന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. റിയാസുമായി ബിസിനസ് ബന്ധങ്ങൾ ഇല്ലെന്നും റിയാസ് നല്ല സുഹൃത്ത് മാത്രമാണെന്നും ഹസൻ വാരിസ് എസ്ഐടിക്ക് മൊഴി നൽകി.

vachakam
vachakam
vachakam

അതേസമയം, പിണറായി, വീണ ടി, റിയാസ് എന്നിവർക്കെതിരെ എഫ്ഐആർ ഇടണമെന്നാണ് ഇഡിയുടെ ആവശ്യം.സംഭവത്തിൽ റിയാസിൻ്റെ മറ്റൊരു സുഹൃത്തായ നിഖിലിന് ചോദ്യം ചെയ്യുന്നതിന് നോട്ടീസ് നൽകിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam