എം കെ സ്റ്റാലിന് വൈറൽ പനി; ഡിഎംകെയുടെ വാർഷിക സമ്മേളനം 'മൂപ്പെരും വിഴ' മാറ്റിവെച്ചു

SEPTEMBER 15, 2026, 1:20 AM

ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന് വൈറൽ പനിയും ശാരീരികാസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് വൈകുന്നേരം നടക്കാനിരുന്ന ഡിഎംകെയുടെ വാർഷിക സമ്മേളനമായ 'മൂപ്പെരും വിഴ' മാറ്റിവെച്ചതായി ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുഗൻ അറിയിച്ചു.

ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്റ്റാലിൻ പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.ഡിഎംകെ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ സി എൻ അണ്ണാദുരൈയുടെ 118-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പുഷ്പാർച്ചന ചടങ്ങിൽ സ്റ്റാലിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. 

സ്റ്റാലിന് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിനാലാണ് പരിപാടി മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് ദുരൈമുരുഗൻ പറഞ്ഞു.മാറ്റിവെച്ച 'മൂപ്പെരും വിഴ' പിന്നീട് ഏത് തീയതിയിൽ നടത്തുമെന്ന കാര്യം പ്രഖ്യാപിക്കുമെന്നും ദുരൈമുരുഗൻ വ്യക്തമാക്കി.അണ്ണാദുരൈയുടെ പ്രതിമയിലും ഛായാചിത്രത്തിലും പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദുരൈമുരുഗൻ ഇക്കാര്യം അറിയിച്ചത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam