നടി അഹാന കൃഷ്‌ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. അഹാന തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചത്.
ഇവരുടെ വിവാഹതീയതി സംബന്ധിച്ച അഭ്യൂഹങ്ങൾ തുടരുന്നതിനിടെയാണ് കല്യാണ ചിത്രങ്ങൾ താരം പുറത്ത് വിട്ടത്.
"എന്റെ ഉറ്റ സുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മമിത്രം, ആശ്വാസം പകരുന്ന കൂട്ട്, എന്റെ പ്രിയപ്പെട്ടവൻ- ഒപ്പം ഇപ്പോഴെന്റെ ഭർത്താവും! നിന്നോടൊപ്പമുള്ളപ്പോൾ എന്റെ ഹൃദയം എപ്പോഴും ശാന്തമായും താളാത്മകമായും കൃത്യമായ താളത്തിലും മിടിക്കുന്നു.
നമുക്ക് ഒരുമിച്ച് പ്രായമാവണം,നമുക്ക് മാത്രമായൊരു ലോകം കെട്ടിപ്പടുക്കണം. ജീവിതകാലം മുഴുവനും അതിനുശേഷവും ഒരേ ടീമായി നമുക്ക് മുന്നോട്ട് പോകാം."എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അഹാന കുറിച്ചു. ദുൽഖർ സൽമാൻ ജേക്‌സ ബിജോയി ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹത്തിന് പങ്കെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
