തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയരൂപീകരണ ചര്‍ച്ചകളിലേക്ക് കടക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍.എക്സൈസ് മന്ത്രി എം ലിജുവിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്താണ് ചര്‍ച്ച നടക്കുക. ഈ മാസം 23 മുതല്‍ 28 വരെയാണ് ചർച്ച നടക്കുന്നത്.
പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം എടുക്കുക.ഇ-മെയിൽ മുഖേന പൊതുജനങ്ങള്‍ക്ക് മന്ത്രിയെ അഭിപ്രായമറിയിക്കാം. [email protected] എന്നതാണ് ഇമെയിൽ വിലാസം.
വിവിധ സംഘടനകള്‍ ടൂറിസം രംഗത്തുളളവർ, ബാറുടമകള്‍, ഡിസ്ലറി ഉടമകള്‍, മദ്യവിതരണ കമ്പനികള്‍ എന്നിവരുമായി മന്ത്രി ചർച്ച നടത്തും. വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി നിശ്ചയിച്ചിരുന്നു. എന്നാൽ, വീര്യം കുറഞ്ഞ മദ്യം വിൽക്കണമോയെന്ന കാര്യത്തിൽ പുതിയ മദ്യനയത്തിലാകും തീരുമാനം കൊണ്ടുവരുക. വിഷയത്തില്‍ ഒക്ടോബര്‍ മാസത്തോടെ അന്തിമരൂപം നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
