തിരുവനന്തപുരം: തലസ്ഥാനത്ത് അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാന്നാങ്കര സ്വദേശിനി മേഴ്‌സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മേഴ്‌സിയുടെ മകളുടെ മകൻ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഇരുവരും തമ്മിൽ വീട്ടിൽ നിരന്തരം തർക്കമുണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു. ഇന്ന് രാവിലെയും മേഴ്‌സിയും ഷിബിനും തമ്മിൽ വഴക്കുണ്ടായതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
കത്തിയുമായി വീട്ടിൽനിന്ന് പുറത്തേക്ക് വന്ന ഷിബിൻ സമീപവാസികളോട് താനാണ് കൊലപാതകം നടത്തിയതെന്ന് പറഞ്ഞതായും വിവരമുണ്ട്. തുടർന്ന് രക്ഷപ്പെട്ട ഇയാളെ കഠിനംകുളത്ത് വച്ച് പൊലീസ് പിടികൂടുകയായിരുന്നു.
മേഴ്‌സി മത്സ്യക്കച്ചവടം നടത്തി വരികയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
