തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരും. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയത്തിനിടയിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു.
കാറ്റാടി വൈദ്യുതി നിലയങ്ങളിലെ ഉൽപാദനം കുറഞ്ഞതോടെ രാജ്യത്ത് വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാകുമെന്നാണ് ദേശീയ ലോഡ് ഡെസ്പാച്ച് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി കേരളത്തിലും വൈദ്യുതി ലഭ്യതയിൽ പ്രതിസന്ധി തുടരുകയാണ്.
അതേസമയം, കേരളത്തിന് അടിയന്തരമായി 250 മെഗാവാട്ട് വൈദ്യുതി നൽകാൻ ഹിമാചൽ പ്രദേശ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വിവിധ മാർഗങ്ങൾ തേടുന്നതിനിടെയാണ് ഹിമാചലിന്റെ സഹായം.
സംസ്ഥാനത്തെ പവർകട്ട് എപ്പോൾ അവസാനിക്കുമെന്ന് ഇപ്പോൾ കൃത്യമായി പറയാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു. വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
