ന്യൂഡല്‍ഹി: രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസമായി ഹിമാചല്‍ പ്രദേശില്‍ നിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാന്‍ ധാരണയായി. ആലപ്പുഴ എംപിയും കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാല്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നിര്‍ണായക തീരുമാനം.
നിലവില്‍ തമിഴ്‌നാടിന് നല്‍കി വരുന്ന വൈദ്യുതി വിഹിതത്തില്‍ കുറവ് വരുത്തിയാണ് കേരളത്തിന് 250 മെഗാവാട്ട് നല്‍കാന്‍ ഹിമാചല്‍ പ്രദേശ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ നിലവിലെ ഊര്‍ജ പ്രതിസന്ധിയും അധിക വൈദ്യുതി ആവശ്യകതയും കെ.സി വേണുഗോപാല്‍ ഹിമാചല്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഹിമാചല്‍ സര്‍ക്കാര്‍ തയ്യാറായത്.
വൈദ്യുതി കൈമാറ്റവുമായി ബന്ധപ്പെട്ട സാങ്കേതികവും ഭരണപരവുമായ നടപടികള്‍, കൈമാറ്റത്തിന്റെ രീതി, സമയക്രമം, മറ്റ് ഔപചാരികതകള്‍ എന്നിവ ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വൈദ്യുതി ആവശ്യകത കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തരമായി ലഭിക്കുന്ന ഈ അധിക വൈദ്യുതി സംസ്ഥാനത്തെ പ്രതിസന്ധിക്ക് വലിയൊരവോളം പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
