നിയമസഭാ കയ്യാങ്കളി കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു 

SEPTEMBER 15, 2026, 8:26 PM

തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു നിയമസഭാ കയ്യാങ്കളി കേസ്.

10 വർഷത്തെ പിണറായി സർക്കാരിന്റെ ഭരണം മാറിയതോടെ നിയമസഭ കൈയാങ്കളി കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി.

കെ എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരണ വേളയിൽ നിയമസഭ തടസ്സപ്പെടുത്തി പൊതുമുതൽ നശിപ്പിച്ചു എന്നാണ് എൽഡിഎഫ് നേതാക്കൾക്കെതിരായ കേസ്. മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ പ്രതികളാണ്. 

vachakam
vachakam
vachakam

ഇനി കേസ് പരിഗണിക്കുമ്പോൾ അഡ്വക്കേറ്റ് സന്തോഷ് കുമാർ ഹാജരാകും. ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസിലും സന്തോഷാണ് പബ്ലിക് പ്രോസിക്യൂട്ടർ.

ഈ കേസിൽ സാക്ഷിവിസ്താരം   തിരുവനന്തപുരം സി ജെ എം കോടതിയിൽ നടക്കാനിരിക്കെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായത്. 


vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam