എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; പ്രധാന വേഷത്തിൽ രശ്മിക

SEPTEMBER 15, 2026, 11:19 PM

ഭാരതരത്ന എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ പറയുന്ന ബയോപിക്കിൽ പ്രശസ്ത നടി രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തുന്നു. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗീതാ ആർട്സ്, റോക്ക്‌ലൈൻ വെങ്കടേഷ്, ബണ്ണി വാസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.എം.എസ്. സുബ്ബലക്ഷ്മിയുടെ 110-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ചെന്നൈയിലെ ദി മ്യൂസിക് അക്കാദമിയിൽ വെച്ചാണ് ചിത്രത്തിന്റെ ഗ്രാന്റ് ലോഞ്ച് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

നടൻ കമൽ ഹാസൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ചരിത്രപ്രസിദ്ധമായ സംഗീത യാത്രയെ വെള്ളിത്തിരയിൽ എത്തിക്കാൻ കഴിയുന്നത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് രശ്മിക തൻ്റെ പോസ്റ്റിൽ കുറിച്ചു.

vachakam
vachakam
vachakam

ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ലോകവേദിയിൽ എത്തിച്ച എം.എസ്. സുബ്ബലക്ഷ്മി, ഭാരതരത്ന പുരസ്കാരം ലഭിച്ച ആദ്യ സംഗീതജ്ഞയാണ്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ സംഗീതക്കച്ചേരി അവതരിപ്പിച്ച ആദ്യത്തെ ഇന്ത്യൻ കലാകാരിയും അവരാണ്.

അതേസമയം, വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള 'രണബാലി', ആക്ഷൻ ചിത്രമായ 'മൈസ' എന്നിവയാണ് രശ്മികയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റ് പ്രധാന പ്രോജക്റ്റുകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam