സംവിധായകൻ വിശാൽ ചതുർവേദിയുടെ 'ഹനുമാൻ അംശ്' എന്ന ചിത്രം തിയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറുകയാണ്. വെറും രണ്ട് കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഈ ഭക്തിസാന്ദ്രമായ ചിത്രം ഇന്ത്യയിലൊട്ടാകെ 200 കോടി രൂപയിലധികം കളക്ഷൻ സ്വന്തമാക്കി.
വേപ്പ് കരോളി ബാബയുടെ ജീവിതത്തെയും ആത്മീയ യാത്രയെയും ആസ്പദമാക്കി തയാറാക്കിയ ഈ ചിത്രം ഓഗസ്റ്റ് 7-നാണ് തിയേറ്ററുകളിലെത്തിയത്. തുടക്കത്തിൽ മന്ദഗതിയിലായിരുന്നുവെങ്കിലും രണ്ടാം വാരം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ആറാം വാരത്തിലാണ് 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ശോഭിനവ് സത്യ, ചന്ദൻ ആനന്ദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
'ഹനുമാൻ അംശി'ന്റെ വിജയത്തിന് പിന്നാലെ വിശാൽ ചതുർവേദി തന്റെ അടുത്ത ചിത്രമായ 'രാംബോള' (Rambola) പ്രഖ്യാപിച്ചു. മഹാകവി ഗോ സ്വാമി തുളസീദാസിന്റെ ജീവചരിത്രത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 'രാംബോള' എന്ന് മാതാപിതാക്കൾ നാമകരണം ചെയ്ത മഹാകവി തുളസീദാസ്, പാണ്ഡിത്യവും ആത്മീയതയും ഒത്തുചേർന്ന് സന്ന്യാസ പാതയിലേക്ക് തിരിഞ്ഞതും രാമചരിതമാനസവും ഹനുമാൻ ചാലീസയും രചിച്ചതുമെല്ലാം സിനിമയിൽ പ്രമേയമാകും.
മഹാവീർ ജെയിൻ ഫിലിംസിന്റെ ബാനറിൽ മഹാവീർ ജെയിൻ, വിശാൽ ചതുർവേദി, അമിത് ഉപാധ്യായ, രഘുവേന്ദ്ര സിങ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
