സോണി പിക്ചേഴ്സിന്റെ പുതിയ ത്രില്ലർ ചിത്രം 'പെന്റ്ഹൗസ്'; ടോം ഹോളണ്ട് നായകനും നിർമ്മാതാവുമാകുന്നു

OCTOBER 20, 2026, 9:47 PM

സ്പൈഡർമാൻ' താരം ടോം ഹോളണ്ട് നായകനാകുന്ന പുതിയ പ്രൊജക്റ്റ് പ്രഖ്യാപിച്ച് സോണി പിക്ചേഴ്സ്. 'പെന്റ്ഹൗസ്' എന്ന് പേരിട്ടിരിക്കുന്ന പ്രൊഡക്ഷൻ ത്രില്ലർ ചിത്രത്തിൽ അഭിനയിക്കുന്നതിനൊപ്പം ടോം ഹോളണ്ട് നിർമ്മാതാവിന്റെ റോളിലും എത്തുന്നുണ്ട്.

'അയൺ മാൻ 3', 'ദി ഫോൾ ഗൈ' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഡ്രൂ പിയേഴ്സ്  ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.   ഹോളണ്ടിന്റെ നിർമ്മാണക്കമ്പനിയായ 'ബില്ലി 17', ഡ്രൂ പിയേഴ്സിന്റെ 'പോയിന്റ് ഓഫ് നോ റിട്ടേൺ' എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.   

ആഗോളതലത്തിൽ 2 ബില്യൺ ഡോളറിലധികം കളക്ഷൻ നേടിയ 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'ക്ക്  ശേഷം സോണി പിക്ചേഴ്സും ടോം ഹോളണ്ടും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സോണിയുടെ അണിയറയിൽ ഒരുങ്ങുന്ന പ്രശസ്ത കലാകാരൻ ഫ്രെഡ് അസ്റ്റെയറിന്റെ  ജീവചരിത്ര സിനിമയിലും മാർഗരറ്റ് ക്വാളി, താലിയ റൈഡർ, സബ്രിന കാർപെന്റർ എന്നിവർക്കൊപ്പം ഹോളണ്ട് അഭിനയിക്കുന്നുണ്ട്.

vachakam
vachakam
vachakam

ക്രിസ്റ്റോഫർ നോളന്റെ 'ദി ഒഡീസി'  എന്ന വൻകിട ചിത്രത്തിലും ടോം ഹോളണ്ട് പ്രധാന വേഷത്തിൽ എത്തിയിരുന്നു.   അതേസമയം തിരക്കഥാകൃത്തായ ഡ്രൂ പിയേഴ്സ് എഴുതിയ മൈക്കൽ ബി ജോർജൻ സംവിധാനം ചെയ്യുന്ന 'ദി തോമസ് ക്രൗൺ അഫെയർ' 2027 മാർച്ച് മാസത്തിലാണ് റിലീസിന് നിശ്ചയിച്ചിരിക്കുന്നത്. 'പെന്റ്ഹൗസി'ന്റെ പ്രമേയത്തെക്കുറിച്ചോ റിലീസ് തീയതിയെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam