ജയസൂര്യ - വിനായകൻ ചിത്രം ‘ടൈറ്റൻസി’ന്റെ റിലീസ് ടീസർ എത്തി 

OCTOBER 20, 2026, 12:49 AM

പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റൻസ് എന്ന ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു. ജയസൂര്യ- വിനായകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒക്ടോബർ 22ന് തിയറ്ററുകളിൽ എത്തും.   ‘എബ്രഹാം ഓസ്‌ലർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നേരമ്പോക്ക് ബാനറിൽ നിർമ്മിക്കുന്ന സിനിമയ്ക്ക് സെൻസറിങ്ങിൽ യു/എ 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.

നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ്, അവനിർ ടെക് എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസും ഇർഷാദ് എം. ഹസനും, ബാബു ഏട്ടൻ ഫിലിംസിന്റെ ബാനറിൽ പ്രദീപ് സി.എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിനോദ ഘടകങ്ങൾ എല്ലാം കോർത്തിണക്കിയ ഒരു ഗംഭീര തീയേറ്റർ അനുഭവം ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് റിലീസ് ടീസറും നൽകുന്നത്.

റിലീസ് ടീസറും പുറത്തുവിട്ടിട്ടുണ്ട്. ഏറെ രസകരമായാണ് ടീസർ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളും നർമ്മവും ഫാന്റസി മുഹൂർത്തങ്ങളും ത്രില്ലിംഗ് രംഗങ്ങളും ചേർന്നൊരു സിനിമാനുഭവമാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ‘എബ്രഹാം ഓസ്‌ലർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നേരമ്പോക്ക് ബാനറിൽ നിർമ്മിക്കുന്ന സിനിമയ്ക്ക് സെൻസറിങ്ങിൽ യു/എ 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.

vachakam
vachakam
vachakam

‘അനുഗ്രഹീതൻ ആന്റണി’യിലൂടെ ശ്രദ്ധ നേടിയ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസ്’ രചിച്ചിരിക്കുന്നത് ജെയിംസ് സെബാസ്റ്റ്യനാണ്. ജയസൂര്യയും വിനായകനും ഒന്നിക്കുന്ന ചിത്രത്തിൽ നിഹാൽ, ബേബി ജീൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. കോമഡി, ഫാന്റസി, ത്രില്ലർ ഘടകങ്ങൾ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലർ ചിത്രത്തിന്റെ വ്യത്യസ്തമായ കഥാപശ്ചാത്തലത്തെക്കുറിച്ച് സൂചന നൽകിയിരുന്നു. ഇപ്പോൾ റിലീസ് ടീസർ കൂടി എത്തിയതോടെ ചിത്രത്തിന്റെ തിയേറ്റർ വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam