അല്ലു അർജുൻ- ദീപിക പദുകോൺ കൂട്ടുകെട്ടിൽ അറ്റ്ലി സംവിധാനം ചെയ്യുന്ന 'രാക' എന്ന ചിത്രത്തിൽ താൻ ഉണ്ടാകുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നടി മൃണാൾ താക്കൂർ. താൻ ഇതുവരെ പുതിയ ചിത്രങ്ങളൊന്നും ഒപ്പിട്ടിട്ടില്ലെന്നും ഇത്തരം വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും താരം വ്യക്തമാക്കി.
'ഇന്ത്യാ ടുഡേ'യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് 34-കാരിയായ താരം സിനിമ തിരഞ്ഞെടുക്കുന്നതിലെ തന്റെ പുതിയ സമീപനങ്ങളെക്കുറിച്ചും കരിയറിലെ മാറ്റങ്ങളെക്കുറിച്ചും സംസാരിച്ചത്.
സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ താൻ ഇപ്പോൾ കൂടുതൽ ശ്രദ്ധാലുവാണെന്ന് മൃണാൾ വ്യക്തമാക്കി. "വലിയ സെറ്റപ്പുള്ള ചിത്രങ്ങളാണെങ്കിലും അവിടെ കഥാപാത്രത്തിന് പ്രാധാന്യമില്ലെങ്കിൽ ഞാൻ ഇപ്പോൾ സിനിമകൾ സ്വീകരിക്കാറില്ല. അതിനാൽ സിനിമ തിരഞ്ഞെടുക്കുന്നതിൽ യാതൊരുവിധ അബദ്ധങ്ങളും പറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല," താരം പറഞ്ഞു.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ന് പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന സിനിമാരീതികൾ മനസ്സിലാക്കിയാണ് താൻ മുന്നോട്ട് പോകുന്നതെന്നും മൃണാൾ കൂട്ടിച്ചേർത്തു.
തന്റെ അടുത്ത പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ വർഷം ഡിസംബറിലോ അടുത്ത വർഷത്തിന്റെ തുടക്കത്തിലോ ഉണ്ടാകുമെന്നും താരം സൂചന നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
