സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത 'ജയിലർ 2' തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്നു. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും കളക്ഷനിൽ റെക്കോർഡ് നേട്ടമാണ് ചിത്രം സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്.
പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാൽനിൽക്കിന്റെ റിപ്പോർട്ട് പ്രകാരം റിലീസ് ചെയ്ത് ആറ് ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ 541 കോടി രൂപയാണ് വാരിക്കൂട്ടിയത്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 337 കോടി രൂപ നേടിയിട്ടുണ്ട്.
കേരളത്തിലും ചരിത്രത്തിലെ ഏറ്റവും വലിയ റിലീസുകളിലൊന്നായാണ് ചിത്രം എത്തിയത്. കേരളത്തിൽ മാത്രം 800 സ്ക്രീനുകളിലായി ആദ്യ ദിനം 4000 ഷോകളാണ് പ്രദർശിപ്പിച്ചത്.
മലയാളത്തിന്റെ മെഗാതാരം മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുവെന്നത് കേരളത്തിലെ തിയേറ്ററുകളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. രജനികാന്തിനൊപ്പം മോഹൻലാലും കൂടി എത്തിയത് മലയാളി പ്രേക്ഷകരുടെ പ്രതീക്ഷയും തിയേറ്ററുകളിലെ തിരക്കും വർദ്ധിപ്പിച്ചു.
ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം പ്രമുഖ പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ ആണ് സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്റർ റിലീസിന് ശേഷമാകും ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുക. എങ്കിലും ഔദ്യോഗിക റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ എത്തിച്ചത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
