എൻ്റെ മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്!  'ബെത്‌ലഹേം കുടുംബ യൂണിറ്റി'നെ പ്രശംസിച്ച് മുഖ്യമന്ത്രി

OCTOBER 20, 2026, 7:15 PM

 'ബെത്‌ലഹേം കുടുംബ യൂണിറ്റി'നെ പ്രശംസിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മാസത്തിൽ ഒരു സിനിമ എങ്കിലും കാണുമായിരുന്നുവെന്നും ഇത്തവണ ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടു തീർത്തെന്നും അദ്ദേഹം പറഞ്ഞു. സിനിമ കണ്ട് ഒരുപാട് ചിരിച്ചുവെന്നും ഇടയ്ക്ക് വിഷമിച്ചെന്നും വി ഡി സതീശൻ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി ഡി സതീശൻ സിനിമ കണ്ട ശേഷം കുറിപ്പ് പങ്കുവെച്ചത്.

 ട്രീറ്റ്മെൻ്റിലാണ് സിനിമ വ്യത്യസ്‌തമാകുന്നതെന്നും പടം അൽപം പോലും മുഷിപ്പിച്ചില്ലെന്നും പറഞ്ഞ അദ്ദേഹം, തൻ്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റിയെന്നും കുറിച്ചു. നിവിൻ, ​ഗിരീഷ്, സം​ഗീത് റോഷൻ ഷാനവാസ്, ഭാവന സ്റ്റുഡിയോസ് തുടങ്ങി നിരവധി പേർ മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ച് രം​ഗത്തെത്തുകയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

vachakam
vachakam
vachakam

മാസത്തിൽ ഒരു സിനിമയെങ്കിലും കാണാറുണ്ടായിരുന്നത് തിരക്കുകൾ കാരണം മുടങ്ങിപ്പോയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടത്. മകൾക്കും അവളുടെ സുഹൃത്തിനുമൊപ്പം അത്രമേൽ ആസ്വദിച്ചാണ്  ബത്‌ലഹേം കുടുംബ യൂണിറ്റ് കണ്ടു തീർത്തത്.

ട്രീറ്റ്മെൻ്റിലാണ് സിനിമ വ്യത്യസ്‌തമാകുന്നത്. അൽപം പോലും മുഷിഞ്ഞില്ല. എൻ്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റി. അന്ന് ഞങ്ങൾ കണ്ട നാട്ടിൻപുറങ്ങൾ, അവിടുത്തെ മനുഷ്യർ, അവിടെ കണ്ട സാധാരണ ജീവിതങ്ങൾ, അവർ തമ്മിലുള്ള സ്‌നേഹം,  ഊഷ്മളമായ പ്രണയങ്ങൾ; അങ്ങനെ എല്ലാം കൊണ്ടും  പിടിച്ചിരുത്തിയ സിനിമ. കണ്ട് കഴിഞ്ഞപ്പോൾ എന്തേ കാണാൻ വൈകിപ്പോയെന്നാണ് ചിന്തിച്ചത്. 

നായകനെന്നും നായികയെന്നും പറയാവുന്ന കഥാപാത്രങ്ങൾ മാത്രമല്ല, ഒന്നോ രണ്ടോ സീനുകളിൽ വരുന്നവർ പോലും അവരുടെ സാന്നിധ്യം അറിയിച്ചു. നന്നായി ചിരിപ്പിച്ചു.. ഇടയ്ക്ക് ചിലപ്പോൾ വിഷമിപ്പിച്ചു... ആദ്യാവസാനം നന്നായി ആസ്വദിച്ചു.  ഒരു കംപ്ലീറ്റ് ടീം വർക്കാണ് ഈ സിനിമ. 

vachakam
vachakam
vachakam

ഒരു സിനിമ കണ്ടിട്ട് ആസ്വാദന കുറിപ്പ് എഴുതുന്നത് പതിവില്ലാത്തതാണ്. പക്ഷെ അത്രമേൽ ആസ്വദിച്ചത് കൊണ്ടും റിഫ്രഷ് ആയത് കൊണ്ടുമാണ് എഴുതാമെന്നു വച്ചത്. 

സംവിധായകൻ എ.ഡി ഗിരീഷിനെയും നടൻ സംഗീത് പ്രതാപിനെയും ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. നിവിൻ പോളിയെയും മമിത ബൈജുവിനെയും ഫോണിൽ കിട്ടിയില്ല. ഇവർക്കൊപ്പം എൻ്റെ മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്. പാവം ഗ്ലിക്സൻ.

സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam