ഡി.സി സ്റ്റുഡിയോയുടെ പുതിയ ആനിമേഷൻ സീരീസ് 'മിസ്റ്റർ മിറാക്കിൾ' പ്രഖ്യാപിച്ചു

OCTOBER 20, 2026, 9:53 PM

ഡി.സി സ്റ്റുഡിയോസിന്റെ  വരാനിരിക്കുന്ന പുതിയ ആനിമേഷൻ പരമ്പരയായ 'മിസ്റ്റർ മിറാക്കിളിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രധാന കാസ്റ്റിംഗ് വിവരങ്ങളും പുറത്തുവിട്ടു. ഡി.സി സ്റ്റുഡിയോസ് കോ-സി.ഇ.ഒ ജെയിംസ് ഗൺ  തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പ്രഖ്യാപനം നടത്തിയത്. പ്രശസ്തമായ ടോം കിംഗിന്റെ കോമിക്ക് പരമ്പരയെ അടിസ്ഥാനമാക്കിയാണ് പുതിയ ആനിമേഷൻ സീരീസ് ഒരുങ്ങുന്നത്.

പരമ്പരയിലെ പ്രധാന കഥാപാത്രമായ 'മിസ്റ്റർ മിറാക്കിൾ' (സ്കോട്ട് ഫ്രീ) ആയി ജോർജ് ഹച്ചേഴ്സണും  'ബിഗ് ബാർഡ' ആയി മക്കെൻസി ഡേവിസും (Mackenzie Davis) ശബ്ദം നൽകുമെന്ന് ജെയിംസ് ഗൺ എക്സ് (X) ലൂടെ സ്ഥിരീകരിച്ചു. വാർണർ ബ്രോസ് ആനിമേഷന്റെ സഹകരണത്തോടെയാണ് ചിത്രം നിർമ്മിക്കുന്നത്.

ഡി.സി യൂണിവേഴ്സിന്റെ (DCU) ആദ്യ ഘട്ടമായ 'ചാപ്റ്റർ വൺ: ഗോഡ്സ് ആൻഡ് മോൺസ്റ്റേഴ്സ്'  എന്ന പദ്ധതിയുടെ ഭാഗമായുള്ള രണ്ടാമത്തെ ആനിമേഷൻ സീരീസാണിത്. ഇതിനുപുറമെ, ഡി.സിയുടെ വരാനിരിക്കുന്ന ലൈവ്-ആക്ഷൻ ചിത്രമായ 'ക്ലേഫേസ്' ഒക്ടോബർ 23-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam