പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് ഭർത്താവിന്റെ മരണം; കൊലപാതകക്കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ

OCTOBER 20, 2026, 10:45 PM

ബെംഗളൂരു: കർണാടകയിലെ വിജയപുരയിൽ പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ഭാര്യയെയും ഇവരുടെ കാമുകനെയും മറ്റൊരു കൗമാരക്കാരനെയും അറസ്റ്റ് ചെയ്തു. വിജയപുര ഏക്താനഗർ സ്വദേശി രാജശേഖർ ബിരാദർ (42) ആണ് കൊല്ലപ്പെട്ടത്. ഭാര്യ അശ്വിനി (30), കാമുകൻ ആനന്ദ് റൗത്തപ്പ കല്ലൂർ (25), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് പിടിയിലായത്.

ഒക്ടോബർ നാലിന് പുലർച്ചെയാണ് രാജശേഖർ വാഹനമിടിച്ച് മരിച്ചത്. പ്രഭാതസവാരിക്കായി വീട്ടിൽനിന്ന് ഇറങ്ങിയ ഭർത്താവിനെ പുലർച്ചെ അഞ്ചിനും അഞ്ചരയ്ക്കുമിടയിൽ അജ്ഞാത വാഹനം ഇടിച്ചെന്നും ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചെന്നുമായിരുന്നു അശ്വിനി പൊലീസിൽ നൽകിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യം വാഹനാപകടത്തിനാണ് പൊലീസ് കേസെടുത്തത്.

എന്നാൽ, വിശദമായ അന്വേഷണത്തിനിടെ സംഭവത്തിൽ പൊലീസിന് സംശയം തോന്നി. അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തി നടത്തിയ പരിശോധനകളും ഭാര്യയെ ചോദ്യം ചെയ്തതുമാണ് നിർണായകമായത്. തുടർന്നാണ് വാഹനാപകടമെന്നു കരുതിയ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam