പരീക്ഷാ ഹാളിലെ ദൃശ്യങ്ങൾ റീൽസാക്കി; രണ്ട് അധ്യാപികമാർക്കെതിരെ സാങ്കേതിക സർവകലാശാലയുടെ നടപടി

NOVEMBER 10, 2026, 10:50 PM

പരീക്ഷാ ഹാളുകളിൽ നിന്നും മൂല്യനിർണയ ക്യാമ്പുകളിൽ നിന്നുമുള്ള ദൃശ്യങ്ങൾ റീൽസുകളാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച രണ്ട് എൻജിനീയറിങ് അധ്യാപികമാർക്കെതിരെ സാങ്കേതിക സർവകലാശാല നടപടി തുടങ്ങി. അധ്യാപികമാരോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. സംഭവത്തിൽ വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് ഈ റീൽസുകൾ നീക്കം ചെയ്തിരുന്നു.

പരീക്ഷാ സ്റ്റാൻഡിങ് കമ്മിറ്റി അധ്യാപികമാരുടെ മൊഴി രേഖപ്പെടുത്തും. ലഭിക്കുന്ന വിശദീകരണം പരിഗണിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. പരീക്ഷാ ഹാളുകളിലെയും മൂല്യനിർണയ ക്യാമ്പുകളിലെയും രഹസ്യ സ്വഭാവമുള്ള ജോലികൾ റീൽസുകളിൽ ഉൾപ്പെട്ടുവെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.

അതേസമയം, ബി.ടെക് പരീക്ഷകളുടെ പ്രാഥമിക മൂല്യനിർണയത്തിലും പുനർമൂല്യനിർണയത്തിലും വലിയ വ്യത്യാസങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിശദമായ റിപ്പോർട്ട് തേടാനും സിൻഡിക്കേറ്റ് നിർദേശിച്ചിട്ടുണ്ട്. ഈ വിഷയത്തിലും സർവകലാശാല കർശന നിലപാടാണ് സ്വീകരിക്കുന്നത്.

vachakam
vachakam
vachakam

English Summary: The Technical University initiated action against two engineering teachers for sharing examination hall and evaluation camp visuals as social media reels. They received a notice to appear in person and provide an explanation. The Syndicate decided on further action after considering their statement, as allegations arose regarding confidential tasks being featured in the controversial reels, which were later removed. The Syndicate also ordered a detailed report on significant differences found in B.Tech exam initial and re-evaluation results.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Kerala News, Technical University, Teachers Action, Exam Malpractice, Social Media Reels, Evaluation Camp, Kerala Education

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam