മികച്ച പ്രതികരണങ്ങുമായി  ഹ്രസ്വചിത്രം 'ബഗ്' 

OCTOBER 23, 2026, 10:16 PM

ഹരിദേവ് പി എഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ബഗ്' മികച്ച പ്രതികരണങ്ങളോടെ യൂട്യൂബിൽ മുന്നേറുന്നു. സൈക്കോളജിക്കൽ ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം പോകുന്നത്. സംവിധായകൻ ജിയോ ബേബി, പ്രിയ ശ്രീജിത്ത്, വിശ്രുത് സുമേഷ്, ബാനുമതി പയ്യന്നൂർ, സ്വാതി ശ്രീജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഇവരുടെ മികച്ച പ്രകടനവും കാഴ്ചക്കാരെ പിടിച്ചിരുത്തുന്നു. ഇതുവരെ 13 ചലച്ചിത്ര മേളകളിലായി 24 പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്.  മാറിയ കാലത്തെ കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗവും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ടിമിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിദ് ആലിക്കലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിനീഷ് മണിയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചന്തു മേപ്പയ്യൂർ (ക്യാമറ), അശ്വിൻ രാമചന്ദ്രൻ (എഡിറ്റർ), അജിത് പട്ടാമ്പി (കല), മഹേഷ് ബാലാജി (മേക്കപ്പ്), അരുൺ പ്രസാദ് (സൗണ്ട് ഡിസൈൻ) തുടങ്ങിയവരാണ് അണിയറയിൽ. സൈന മൂവിസിന്റെ യൂട്യൂബ് ചാനലിൽ സ്ട്രീം ചെയ്യുന്ന ചിത്രം സംവിധായകനും നടനുമായ ബേസിൽ ജോസഫാണ് ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തത്.

vachakam
vachakam
vachakam




vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam