3 കിലോ ചെമ്പരത്തിപ്പൂമൊട്ട്, കോഴിമുട്ട, നാരങ്ങാനീര്, ഫെയ്സ്പാക്കും പാലും റോസ് വാട്ടറും: ശോഭന ജോർജിന് ഔഷധിയിൽ അനധികൃത സൗന്ദര്യ ചികിത്സ 

OCTOBER 23, 2026, 10:38 PM

കണ്ണൂർ: കോൺ​ഗ്രസിനോട് ഇടഞ്ഞ് സിപിഎമ്മിൽ ചേക്കേറിയ രാഷ്ട്രീയ പ്രവർത്തകയായിരുന്നു ശോഭന ജോർജ്ജ്.  കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ശോഭന ജോർജ്ജിനെ   ഔഷധി ചെയർപഴ്സൻ  ആക്കിയിരുന്നു. ഈ സൗകര്യം മുതലെടുത്ത്  ഔഷധിയുടെ ആശുപത്രിയിൽ ശോഭന ജോർജ്ജ് അനധികൃത സൗന്ദര്യചികിത്സ നടത്തിയതായ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഈ റിപ്പോർട്ട് പ്രകാരം ശോഭനയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന പരാതി ആരോഗ്യമന്ത്രിക്കു മുന്നിലെത്തിയിരിക്കുകയാണ്.

 ഔഷധിയെ മറയാക്കി പഞ്ചകർമ ആശുപത്രിയിലെ രേഖകളിലില്ലാത്ത സൗന്ദര്യചികിത്സയാണ് ശോഭന ജോർജ് നടത്തിയത്. ഈ വിവരം അന്നത്തെ മാനേജിങ് ഡയറക്ടറെ ആശുപത്രി സൂപ്രണ്ട് രേഖാമൂലം അറിയിച്ചിരുന്നു. ഈ ചികിത്സ ആയുർവേദ വിദ്യാർഥികളുടെ സിലബസിൽ  പോലും ഇല്ലാത്തതാണ്. ഇക്കാര്യം തിരുവനന്തപുരം ആയുർവേദ കോളജ് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. 

 ആശുപത്രിരേഖകളിൽ പേരോ വിവരങ്ങളോ ഉൾപ്പെടുത്താതെ 2022 ജൂലൈയിൽ ഔഷധിയിലെ ഡീലക്സ് എസി മുറിയിലായിരുന്നു സൗന്ദര്യചികിത്സ.  നിയമാവലി ലംഘിച്ച് മുട്ട, ചെമ്പരത്തിപ്പൂമൊട്ട് തുടങ്ങിയവ ഔഷധിയുടെ ചെലവിൽ വരുത്തിയെന്നും ചികിത്സയ്ക്ക് ഔഷധിയുടെ ഡോക്ടമാർമാരെ ഉപയോഗപ്പെടുത്തിയെന്നും സ്ഥാപനത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

vachakam
vachakam
vachakam

 സൗന്ദര്യ ചികിത്സ ഇങ്ങനെ

 ഒരുദിവസത്തെ ചികിത്സയ്ക്കായി മാത്രം 3 കിലോ ചെമ്പരത്തിപ്പൂമൊട്ട്, കോഴിമുട്ട, നാരങ്ങാനീര് എന്നിവ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ. ഈ മിശ്രിതം ഏലാദി വെളിച്ചെണ്ണ തേച്ചാണ് ഉപയോഗിച്ചത്. മുരിങ്ങയിലയും ഇളനീരും ചേർത്ത മിശ്രിതം, അരിപ്പൊടിയും ഓറഞ്ചുനീരും തൈരും ചേർത്ത മിശ്രിതം, ഫെയ്സ്പാക്കും പാലും റോസ് വാട്ടറും, മഞ്ഞൾ ബോഡിറാപ്പും നസ്യവും എന്നിങ്ങനെയായിരുന്നു ചികിത്സാരീതികൾ. ഇതിനെല്ലാം   ഔഷധിയുടെ ചിലവിലാണ് നടത്തിയതെന്നും ശ്രദ്ധേയമാണ്. 


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam