രാത്രി ആറ് വരിപ്പാതയില്‍ യുവതിയെ ഇറക്കി വിട്ട് ബസ് ജീവനക്കാര്‍; പൊലീസിൽ പരാതി നൽകി

OCTOBER 23, 2026, 10:17 PM

കോഴിക്കോട്: ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതെ രാത്രി സമയത്ത് യുവതിയെ കിലോമീറ്ററുകൾ അപ്പുറം ആറുവരിപ്പാതയിൽ ഇറക്കിവിട്ടതായി പരാതി. ജോലി കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്.

കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന 'കൃതിക' ബസിലെ ജീവനക്കാർക്കെതിരെയാണ് യുവതി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. നിശ്ചിത സ്റ്റോപ്പ് എത്തിയപ്പോൾ ബസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും ജീവനക്കാർ തയ്യാറായില്ലെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

തുടർന്ന് കിലോമീറ്ററുകൾ പിന്നിട്ട ശേഷമാണ് യുവതിയെ ആറുവരിപ്പാതയ്ക്ക് നടുവിൽ ഇറക്കിവിട്ടത്. കഴിഞ്ഞ മാസവും ഇതേ പ്രദേശത്ത് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ആറുവരിപ്പാതയിൽ ഇറക്കിവിട്ടതിനെ തുടർന്ന് മറ്റൊരു യുവതി ഏണി ഉപയോഗിച്ചാണ് സർവീസ് റോഡിലേക്ക് ഇറങ്ങിയത്.

vachakam
vachakam
vachakam

ബസുകൾ സർവീസ് റോഡിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്നും ആറുവരിപ്പാതയുടെ നടുവിൽ യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുതെന്നും മോട്ടോർ വാഹന വകുപ്പിന്റെ കർശന നിർദേശമുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam