സ്തനാർബുദത്തെക്കുറിച്ച് കൂടുതൽ ബോധവൽക്കരണം വേണമെന്ന് മാൻകൈൻഡ് ഫാർമ

OCTOBER 23, 2026, 1:26 PM

കൊച്ചി: സ്തനാർബുദ ബോധവൽക്കരണ മാസത്തോടനുബന്ധിച്ച് സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണം, നേരത്തെയുള്ള രോഗനിർണയം, കൃത്യസമയത്തുള്ള ചികിത്സ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് മാൻകൈൻഡ് ഫാർമയുടെ പിങ്ക് ഒക്ടോബർ കാമ്പയിൻ അവബോധം നൽകുന്നു. ക്യാൻസർ ബോധവൽക്കരണം കൂടുതൽ പേരിലേക്ക് എത്തിക്കാനും ആരോഗ്യ കാര്യങ്ങളിൽ മുൻകൈയെടുക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള 1 മില്യൺ ലൈവ്‌സ് പദ്ധതിയുടെ ഭാഗമായാണ് ഈ കാമ്പയിൻ.

സ്തനാർബുദത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകുന്നത് സമയബന്ധിതമായി വൈദ്യസഹായം തേടാൻ സഹായിക്കും. സ്തനങ്ങളിലെ തടിപ്പുകൾ, വലിപ്പത്തിലോ രൂപത്തിലോ ഉണ്ടാകുന്ന മാറ്റങ്ങൾ, ചർമ്മത്തിലോ മുലക്കണ്ണിലോ ഉണ്ടാകുന്ന വ്യത്യാസങ്ങൾ എന്നിവയെല്ലാം ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യപരിശോധന തേടേണ്ടതാണെന്ന് കാമ്പയിൻ അവബോധം നൽകുന്നു. പ്രായത്തിനും ആരോഗ്യ സ്ഥിതിക്കും അനുസൃതമായ ക്ലിനിക്കൽ പരിശോധനകളിലൂടെയും മാമ്മോഗ്രാഫിയിലൂടെയും രോഗം നേരത്തെ കണ്ടെത്താനാകും.

ക്യാൻസർ ബോധവൽക്കരണം ആശുപത്രികളിൽ മാത്രം ഒതുങ്ങാതെ ആളുകളുടെ ആരോഗ്യശീലങ്ങളുടെ ഭാഗമായി മാറണമെന്ന് മാൻകൈൻഡ് ഫാർമ സീനിയർ പ്രസിഡന്റ് അതിഷ് മജുംദാർ വ്യക്തമാക്കി. വിശ്വസനീയമായ ആരോഗ്യ വിവരങ്ങൾ ലഭ്യമാക്കാനും സജീവമായ തീരുമാനങ്ങൾ എടുക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കാനുമാണ് 1 മില്യൺ ലൈവ്‌സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തുടർന്നുള്ള ബോധവൽക്കരണത്തിലൂടെ പിങ്ക് ഒക്ടോബർ ഈ ലക്ഷ്യം കൂടുതൽ ശക്തമാക്കുന്നു. ഈ ബോധവൽക്കരണം വ്യക്തികൾക്കും കുടുംബങ്ങൾക്കും ആരോഗ്യപരമായ അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാൻ കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

രോഗം നേരത്തെ തിരിച്ചറിയുന്നത് ഡോക്ടർമാർക്ക് അനുയോജ്യമായ ചികിത്സ നിശ്ചയിക്കാൻ സഹായകരമാണ്. രോഗനിർണ്ണയവും ട്യൂമർ പ്രൊഫൈലിംഗും സ്തനാർബുദത്തിന്റെ സ്വഭാവം മനസ്സിലാക്കാനും ചികിത്സാ തീരുമാനങ്ങൾ എടുക്കാനും സഹായിക്കുന്നു. ആവശ്യമുള്ള ഘട്ടങ്ങളിൽ നടത്തുന്ന എച്ച്.ഇ.ആർ.2 പരിശോധനയിലൂടെ ട്യൂമറിന്റെ അവസ്ഥ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ തീരുമാനിക്കാൻ സാധിക്കും.

സ്തനങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് ഉടൻ വൈദ്യസഹായം തേടുന്നത് കൃത്യമായ രോഗനിർണയത്തിന് അത്യന്താപേക്ഷിതമാണെന്ന് ലേക്ക്‌ഷോർ ഹോസ്പിറ്റൽ മെഡിക്കൽ & പീഡിയാട്രിക് ഓങ്കോളജി വിഭാഗം മേധാവി ഡോ. വി.പി. ഗംഗാധരൻ പറഞ്ഞു. വ്യക്തികളുടെ പ്രായവും ആരോഗ്യസ്ഥിതിയും അനുസരിച്ച് വേണം സ്‌ക്രീനിംഗ് നടത്താൻ. രോഗബാധിതരിൽ ബയോമാർക്കർ, എച്ച്.ഇ.ആർ.2 പരിശോധനകൾ കൃത്യമായ ചികിത്സ നിർണയത്തിന് സഹായിക്കും. മികച്ച ബോധവൽക്കരണം രോഗികൾക്ക് സമയബന്ധിതമായ പരിശോധനയും ചികിത്സയും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2026 ജൂണിൽ ആരംഭിച്ച മാൻകൈൻഡ് ഫാർമയുടെ 1 മില്യൺ ലൈവ്‌സ് പദ്ധതിയുടെ ഭാഗമായി 500ലധികം ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകി. കൂടാതെ ജൂലൈ മാസത്തിൽ 285 ഡോക്ടർമാർ 1 മില്യൺ കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാൻ പ്രതിജ്ഞയെടുത്തു. പ്രിവന്റീവ് ഓങ്കോളജിക്ക് പ്രാധാന്യം നൽകിക്കൊണ്ട് ബോധവൽക്കരണ പ്രവർത്തനങ്ങൾ കമ്പനി തുടർന്നും ശക്തമാക്കുമെന്നും അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam