പത്തനംതിട്ട: ശബരിമലയിലെ തീർത്ഥാടന മുന്നൊരുക്കങ്ങൾ വേഗത്തിലാക്കാനായി ദേവസ്വം ബോർഡ് പ്രസിഡന്റ് വിളിച്ച പ്രത്യേക യോഗം ഇന്ന് നടക്കും. പത്തനംതിട്ടയിൽ വെച്ചാണ് യോഗം ചേരുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് നേരിട്ട് ഇത്തരം ഒരു യോഗം വിളിക്കുന്നത് അസാധാരണ നടപടിയാണ്.
തീർത്ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുകയാണ് ഈ അടിയന്തര യോഗത്തിന്റെ പ്രധാന ലക്ഷ്യം.
പത്തനംതിട്ട ജില്ലാ കളക്ടർ, വിവിധ സർക്കാർ വകുപ്പ് മേധാവികൾ, ദേവസ്വം മരാമത്ത് ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
