സിഎംപി സംസ്ഥാന സെക്രട്ടറി പി കെ ശശിക്ക് നേരെ കല്ലേറ് 

OCTOBER 23, 2026, 8:32 PM

പാലക്കാട്: സിഎംപി സംസ്ഥാന സെക്രട്ടറി പി കെ ശശിക്ക് നേരെ കല്ലേറ്. ആരോപണം  സിപിഐഎം പ്രവര്‍ത്തകർക്ക് നേരെയാണ്. 

കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിനിടെയാണ് സിഎംപി സംസ്ഥാന സെക്രട്ടറി പി കെ ശശിയ്ക്ക് നേരെ കല്ലെറിഞ്ഞത്. മുഖത്ത് കല്ല് പതിക്കുന്നതിന്‌റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പി കെ ശശിക്ക് കല്ലേറ് ഏറ്റിട്ടില്ലെന്നും ഒരു തരത്തിലുള്ള പരിക്കും ഇല്ലെന്നുമാണ് സിഎംപി പ്രവര്‍ത്തകര്‍ പറയുന്നത്.

സിഎംപി സംസ്ഥാന നേതാവ് പി.കെ. ശശിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് നേരെയാണ് കല്ലേറുണ്ടായത്. ഇതിനെത്തുടർന്ന് മണ്ണാർക്കാട്ട് സി.പി.എം – സി.എം.പി പ്രവർത്തകർ തമ്മിൽ ശക്തമായ ഏറ്റുമുട്ടലും ഉണ്ടായി. സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടർന്ന് സി.എം.പിയിൽ ചേർന്ന പി.കെ. ശശിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട്ട് നടന്ന രാഷ്ട്രീയ വിശദീകരണ പ്രകടനത്തിന് നേരെയാണ് കല്ലേറുണ്ടായത്

vachakam
vachakam
vachakam

സി.പി.എം പാലക്കാട് ജില്ലാ നേതൃത്വവുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെയും അച്ചടക്ക നടപടികളെയും തുടർന്ന്, വിമത കൺവെൻഷൻ വിളിച്ച് പാർട്ടിയെ വെല്ലുവിളിച്ച പി.കെ. ശശിയെ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam