പത്തനംതിട്ട: ശബരിമല മിൽമ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ട്രാൻസ്‌പോർട് കരാറുകാരനായ എസ്.എസ്. ബിനുവാണ് പോലീസിന്റെ പിടിയിലായത്.
സന്നിധാനത്തേക്ക് എത്തിക്കേണ്ടിയിരുന്ന മിൽമ നെയ്യ് വഴിയിൽ മറിച്ചുവിറ്റ കേസിലാണ് ഈ നടപടി. മിൽമയുടെ യഥാർത്ഥ നെയ്‌ക്ക് പകരം വിപണിയിൽ വില കുറഞ്ഞ നെയ്യ് എത്തിച്ചെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ.
തമിഴ്നാട്ടിലെ ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ രണ്ട് ഏജൻസികൾക്കാണ് സന്നിധാനത്തേക്ക് കൊണ്ടുപോയ നെയ്യ് മറിച്ചുവിറ്റത്. ഈ തട്ടിപ്പിലൂടെ ദേവസ്വം ബോർഡിന് രണ്ടര കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
