സ്ത്രീ അധിക്ഷേപ പരാതികൾ ഇനി പാർട്ടി ഘടകങ്ങളിൽ ചർച്ച ചെയ്യില്ല, പുതിയ ആഭ്യന്തര പരാതി പരിഹാരസെല്ലുമായി സി.പി.എം

OCTOBER 23, 2026, 9:42 PM

കൊച്ചി : സി.പി.എം. നേതാക്കൾക്കും പാർട്ടി അംഗങ്ങൾക്കും എതിരെയുള്ള സ്ത്രീ അധിക്ഷേപ പരാതികൾ ഇനിമുതൽ പാർട്ടി ഘടകങ്ങളിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന് തീരുമാനം. ഇതിനായി ജില്ലാ, സംസ്ഥാന, കേന്ദ്രകമ്മിറ്റി തലങ്ങളിൽ ആഭ്യന്തര പരാതി പരിഹാരസെൽ സംവിധാനം രൂപവത്കരിക്കും.

സംസ്ഥാനതലത്തിൽ ടി.എൻ. സീമ അധ്യക്ഷയായ സമിതിയിൽ എം. വിജയകുമാർ, എൻ. ചന്ദ്രൻ, പി.കെ. സൈനബ എന്നിവരെ ഉൾപ്പെടുത്തി ഇതിനകം വിപുലീകരിച്ചിട്ടുണ്ട്. നേതാക്കൾക്കെതിരെയുള്ള പരാതികൾ പരിശോധിക്കുന്ന ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ മാത്രമായിരിക്കും ഇനി അതത് പാർട്ടി ഘടകങ്ങളിൽ വരിക.

പരാതി പരിശോധനകൾ സംബന്ധിച്ച വാർത്തകൾ പുറത്തുപോകുന്നത് തടഞ്ഞ് വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. സംസ്ഥാനസമിതി യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ. ബേബിയാണ് പരാതി പരിഹാരസെൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്.

vachakam
vachakam
vachakam

പാലക്കാട് ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബു മാറിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ ഇടപെടൽ. നേരത്തേ പാർട്ടിക്കുള്ളിൽ ലഭിച്ച പരാതികളൊന്നും തന്നെ ഇത്തരം സമിതികൾ പരിശോധിച്ചിരുന്നില്ല. മാത്രമല്ല, പാർട്ടി ഭരണഘടനയുടെ ഭാഗമല്ലാതിരുന്നതിനാൽ ഈ കമ്മിറ്റിക്ക് സംഘടനാപരമായ അധികാരങ്ങളും ഉണ്ടായിരുന്നില്ല.

പരാതികൾ പരിശോധിക്കേണ്ട രീതിയെക്കുറിച്ച് സംസ്ഥാന സമിതിയിൽ വ്യക്തമായ ധാരണയായിട്ടുണ്ട്. ആരോപണം നേരിടുന്ന പാർട്ടി അംഗത്തിന്റെ ഉപരിഘടകത്തിന് കീഴിലുള്ള പരാതി പരിഹാരസെല്ലായിരിക്കും വിഷയം അന്വേഷിക്കുക. കൂടാതെ, സംസ്ഥാന-ജില്ലാകമ്മിറ്റികളുടെ വിപുലീകൃത യോഗത്തിനുശേഷം പാർട്ടി പ്രവർത്തനങ്ങൾക്കായി പുതിയ കർമരേഖയും തയ്യാറാക്കി. ജനകീയ ഇടപെടലുകളിലൂടെ മാത്രമേ ജനവിശ്വാസം തിരിച്ചുപിടിക്കാൻ സാധിക്കൂ എന്ന് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam