കൊല്ലം: കടയ്ക്കലിൽ രണ്ട് പോക്സോ കേസുകളിൽ റിമാൻഡിൽ കഴിയുന്ന മദ്രസാ അധ്യാപകനെതിരെ വീണ്ടും പോക്സോ കേസ്. കടയ്ക്കൽ ഊന്നൻകല്ല് സ്വദേശിയായ ഇമ്പിച്ചിക്കോയക്കെതിരെയാണ് പോലീസ് വീണ്ടും കേസെടുത്തത്.
മദ്രസയിൽ പഠിക്കാൻ എത്തിയ എട്ടും, ഒൻപതും വയസ്സുള്ള കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന രണ്ട് കേസുകളിലാണ് ഇമ്പിച്ചിക്കോയ റിമാൻഡിൽ കഴിയുന്നത്.പിന്നാലെ, ഏഴ് വയസ്സുള്ള അതിജീവിതയെ അശ്ലീല വീഡിയോ കാണിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നാമത്തെ കേസെടുത്തിരിക്കുന്നത്.
മദ്രസയിലെ കൂടുതൽ കുട്ടികൾക്ക് നേരെ പ്രതി അതിക്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.തുടർന്ന്, കുട്ടികളെ ചൈൽഡ് ലൈനിന്റെ സഹായത്തോടെ കൗൺസിലിംഗിന് വിധേയമാക്കി.കൗൺസിലിംഗിലാണ് പ്രതി അശ്ലീല വീഡിയോ കാണിച്ചിട്ടുണ്ടെന്ന് ഏഴ് വയസ്സുള്ള അതിജീവിത മൊഴി നൽകിയത്.പിന്നാലെ പ്രതിക്കെതിരെ മൂന്നാമത്തെ പോക്സോ കേസും എടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
