അധ്യാപകർ പ്രതികളായ എംഡിഎംഎ കേസ്: എസ്എസ്കെ ജില്ല കോർഡിനേറ്റർക്കെതിരെ അന്വേഷണം 

OCTOBER 23, 2026, 4:06 AM

 കോഴിക്കോട്: അധ്യാപകർ പ്രതികളായ പേരാമ്പ്ര എംഡിഎംഎ കേസിൽ എസ്എസ്കെ ജില്ല കോർഡിനേറ്റർക്കെതിരെ അന്വേഷണം. എസ്എസ്കെ കോഴിക്കോട് ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ അബ്‌ദുൽ ഹക്കീമിനെതിരെയാണ് വിജിലൻസ് അന്വേഷണം പുറപ്പെടുവിച്ചിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരുപയോഗം തുടങ്ങിയ ആരോപണങ്ങളിലാണ് അന്വേഷണം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. പി ദുൽഖിഫിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പരാതിക്കാരന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. അധ്യാപകരുടെ നിയമനത്തിലും പുനർ നിയമനത്തിലും അനധികൃത ലീവിലും വിദേശയാത്രയിലും എസ്എസ്കെ കോർഡിനേറ്ററുടെ പങ്ക് അന്വേഷിക്കണം എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam