സൊറ പറയാനുള്ള ഇടമല്ല റോഡ്

OCTOBER 23, 2026, 1:29 AM

കോട്ടയം: ബുധനാഴ്ച കെ.കെ. റോഡിൽ പാമ്പാടി കോത്തല 13-ാം മൈലിലുണ്ടായ അപകടം രണ്ട് യുവതികളുടെയാണ് ജീവനെടുത്തത്.  അപകടത്തിനുകാരണം യുവതികളുടെ അശ്രദ്ധയോ എതിരേവന്ന ബസ് ഡ്രൈവറുടെയോ കുറ്റമല്ലെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്.

റോഡിൽ നിന്ന് സംസാരിച്ച രണ്ട് പേരാണ് ഈ യുവതികളുടെ അപകടത്തിന് കാരണക്കാർ. റോഡിലെ വെള്ളവരയ്ക്കുള്ളിൽ ഉണ്ടായിരുന്ന രണ്ട് പേരെ ഇടിക്കാതിരിക്കാൻ ഒരുവാഹനം ബ്രേക്ക് ചെയ്തതോടെ പിന്നാലെയെത്തിയ സ്‌കൂട്ടർ നിയന്ത്രണംവിട്ട് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ചെറിയൊരു അശ്രദ്ധ നഷ്ടമാക്കിയത് രണ്ട് ജീവനുകളായിരുന്നു. ഈ സംഭവത്തിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുകയാണ്. 

സൊറ പറയാനുള്ള ഇടമല്ല റോഡെന്നാണ് എംവി‍ഡി ആവർത്തിക്കുന്നത്.

vachakam
vachakam
vachakam

റോഡിൽ വാഹനങ്ങൾ പോകാനുള്ള ഇടമാണ് ക്യാര്യേജ് വേ. അവിടെ ഒരു വാഹനം നിർത്തുന്നതും, ആളുകൾ നിൽക്കുന്നതും വാഹനങ്ങളുടെ സ്വാഭാവിക സഞ്ചാരത്തെ തടസപ്പെടുത്തും എന്ന കാര്യത്തിൽ സംശയമില്ല. കഥ പറയാനും സൊറ പറയാനും, വിശേഷങ്ങൾ പങ്കുവെക്കാനുമായി റോഡിൽ സ്ഥലം കണ്ടെത്തരുത്. 

അത്യാവശ്യം വേണമെങ്കിൽ ക്യാരേജ് വേക്ക് വെളിയിൽ സുരക്ഷിത സ്ഥലമുള്ള ഇടങ്ങളിൽ നിർത്താമല്ലോ?

പല കാരണങ്ങളാലും അപകടങ്ങൾ ഉണ്ടാവാം എന്നിരുന്നാലും  റോഡിൽ സൊറ / കുശലം  പറഞ്ഞ് നിൽക്കുമ്പോൾ മറ്റു വാഹനങ്ങൾക്ക് അപ്രതീക്ഷിതമായി ബ്രേക്കിടേണ്ടിയും ദിശ മാറ്റേണ്ടിയും വരുന്നത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും  

vachakam
vachakam
vachakam

അതിനാൽ  റോഡിൽ വണ്ടി നിർത്തി സംസാരിക്കുന്നതും കുശലം പറയുന്നതും ഒഴിവാക്കിയേ മതിയാവൂ.  

 മീനടം വട്ടക്കാവുങ്കൽ തോമസിൻ്റെ മകൾ ആഷ്‌ലി ആൻ തോമസ് (25) പാമ്പാടി കടുംവുംഭാഗം ഫാദർ കുര്യാക്കോസിന്റെ മകൾ കൃപ മെറിൻ കുര്യൻ (25)   എന്നിവരാണ് കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ മരിച്ചത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam